കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ച പുലർച്ചെ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. പ്രകമ്പനം കൊൽക്കത്ത, കോലാഘട്ട്, ഖരഗ്പൂർ, കല്യാണി ബംഗാൾ തുടങ്ങി ഭുവനേശ്വറലേക്കും ഒഡിഷയിലെ കട്ടക്കിലേക്കും നീങ്ങിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി ഉദ്യോഗസ്ഥൻ പറഞ്ഞു. ഒഡിഷയിലെ പുരി തീരത്ത് 91 കിലോമീറ്റർ താഴ്ചയിൽ ബംഗാൾ ഉൾക്കടലിൽ രാവിലെ 6.10നാണ് ഭൂചലനം ഉണ്ടായത്.
ഭൂകമ്പത്തിന്റെ തീവ്രത 5.1 ആയിരുന്നു, അത് ശക്തമായതാണ്. ബംഗാൾ ഉൾക്കടലിൽ അത് ഉണ്ടായ പ്രദേശം ഭൂകമ്പ മേഖലയാണ്. അവിടെ ഭൂകമ്പ ഫലകങ്ങളുടെ പ്രതികരണം ഉയർന്നതാണ്. അത്തരം പ്രദേശങ്ങൾ ഭൂകമ്പത്തിന് സാധ്യതയുള്ളതാണ് -സീസ്മോളജി ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, ബംഗാളിലോ ഒഡിഷയിലോ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നുള്ള ദൂരമാണ് ഭൂകമ്പശാസ്ത്ര ഉദ്യോഗസ്ഥർ ഇതിന് കാരണമായി പറയുന്നത്. ‘ബംഗാൾ ഉൾക്കടലിൽ ഒരു സാങ്കൽപ്പിക രേഖ വരച്ചാൽ. ഭൂകമ്പം ഉണ്ടായ സ്ഥലത്തുനിന്നും കൊൽക്കത്തയിലേക്കും ഭുവനേശ്വറിലേക്കും ഉള്ള ദൂരം ഏതാണ്ട് തുല്യമായിരിക്കും. അതിനാൽ രണ്ട് സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.