Posted On
date_range Updated On
date_range കോവാക്സിൻ സ്വീകരിച്ചവർക്കും നവംബർ8 മുതൽ അമേരിക്കയിൽ പ്രവേശിക്കാം
വാഷിങ്ടൺ ഡിസി: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി. സെൻറർ ഫോർ ഡിസീസ് കൺട്രോൾ അതോറിറ്റിയും അമേരിക്കൻ ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമാണ് അനുമതി നൽകിയത്.
ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് അമേരിക്കൻ എഫ്.ഡി.എ കോവാക്സിന്‍റെ മുഴുവൻ ഡോസും സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശാനുമതി നൽകിയത്.
യു.എസിൻറെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ പ്രകാരം ഫൈസർ-ബയോൺടെക്, ജോൺസൺ&ജോൺസൺ, മഡോണ, ആസ്ട്രാസെനക, കോവിഷീൽഡ്, സിനോഫാം, സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിൻ ഡോസുകൾ പൂർണമായി സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.