ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക ടോയ് ലെറ്റ് അനുവദിച്ച് ഡൽഹി മെട്രോ

ന്യൂഡൽഹി: ട്രാൻസ്ജെൻഡറുകൾക്ക് പ്രത്യേക ടോയ് ലെറ്റ് അനുവദിച്ച് ഡൽഹി മെട്രോ. മെട്രോ സ്റ്റേഷനുകളിലാണ് പ്രത്യേക ടോയ് ലെററ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പുറമെ ഇതുവരെ അംഗപരിമിതർക്ക് മാത്രമായിരുന്നു ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്.

ലിംഗസമത്വം ഉറപ്പുവരുത്താനാണ് ഡൽഹി മെട്രോയുടെ ഈ നടപടിയെന്ന് ഡൽഹി മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 347 ടോയ് ലെറ്റുകളാണ് ട്രൻസ്ജെൻഡർ വിഭഗത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. മറ്റ് യാത്രാക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ടോയ് ലറ്റുകൾക്ക് പുറമെയാണിത്.

ഈ സംവിധാനത്തെക്കുറിച്ചുള്ള സൂചന നൽകുന്നതിനായി ഇംഗ്ലീഷിലും ഹിന്ദിയിലും സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കോ പുരുഷന്മാർക്കോ ഉള്ള ടോയ് ലെറ്റുകൾ അവരവരുടെ ജെൻഡർ അനുസരിച്ച് ട്രൻസ്ജെൻഡറുകൾക്ക് ഉപയോഗിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഡൽഹി മെട്രോ അധികൃതർ വ്യക്തമാക്കി. 

Tags:    
News Summary - Transgenders Get Separate Toilets At Delhi Metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.