രാജ്യത്ത്​ മാർച്ച്​ 31 വരെ ട്രെയിനില്ല

ന്യൂഡൽഹി: രാജ്യത്ത്​ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. മാർച്ച്​ 31 വരെ പാസഞ്ചർ തീവണ്ടികളുടെ ഗതാഗതം നിർത്തിവെക്കാനാണ്​ റെയിൽവേയുടെ തീരുമാനം​. കോവിഡ്​ 19 വൈറസ്​ ബാധ കൂടുതൽ ആളുകളിലേക്ക്​ പടരുന്ന സാഹചര്യത്തിലാണ്​ തീരുമാനം.

400 മെയിൽ, എക്​സ്​പ്രസ്​ ട്രെയിനുകളാണ്​ നിലവിൽ രാജ്യത്ത്​ സർവീസ്​ നടത്തുന്നത്​. ഈ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത്​ എത്തിയാലുടൻ സർവീസ്​ നിർത്താനാണ്​ ഇന്ത്യൻ റെയിൽവേയുടെ ഉത്തരവ്​.

ട്രെയിൻ യാത്രയിലൂടെ കോവിഡ്​ 19 പകരുന്നത്​ ഒഴിവാക്കാനാണ്​ റെയിൽവേയുടെ നീക്കം. ജാർഖണ്ഡ്​, പശ്​ചിമബംഗാൾ സർക്കാറുകൾ തങ്ങളുടെ സംസ്ഥാനത്ത്​ കൂടി കടന്നുപോകുന്ന ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ റെയിൽവേയോട്​ ആവശ്യപ്പെട്ടിരുന്നു. മുംബൈ-ജബൽപൂർ ഗോൾഡൻ എകസ്​പ്രസിലെ നാല്​ പേർക്കും ആന്ധ്ര സമ്പർക്ക്​ ക്രാന്തിയിലെ എട്ട്​ പേർക്കും​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Train service stop in inddia-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.