പഞ്ചാബിൽ നിന്നുള്ള ട്രെയിൻ ഇന്ന് പുറപ്പെടും

ന്യൂഡൽഹി: കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ പഞ്ചാബ് സർക്കാർ ഏർപ്പെടുത്തിയ ട്രെയിൻ ഇന്ന് പുറപ്പെടും. തമിഴ്​നാട് വഴി തിരുവനന്തപുരം വരേയുള്ള ട്രെയിൻ ചൊവ്വാഴ്ച രാത്രി 11 മണിക്ക് ജലന്ധറിൽ നിന്നാണ് പുറപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തും. എറണാകുളത്ത് െട്രയിനിന് സ്റ്റോപ്പുണ്ട്.

നാട്ടിലേക്ക് പോകാൻ വിദ്യാർഥികൾ അടക്കം 1132 മലയാളികളാണ് പഞ്ചാബ് സർക്കാർ തയാറാക്കിയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 12ാം തിയതി ജലന്ധറിൽ നിന്നും പുറപ്പെട്ട് 14ാം തിയതി എറണാകുളത്ത് എത്താനായിരുന്നു നേരത്തെ പഞ്ചാബ് സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെയ് അഞ്ച്, ഏഴ്, പത്ത് തിയതികളിലായി മൂന്ന് കത്തുകൾ പഞ്ചാബ് സർക്കാർ അയച്ചെങ്കിലും കേരളം മറുപടി നൽകിയിരുന്നില്ല. ഒടുവിൽ വാർത്തകൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതോടെ 14ാം തിയതി രാത്രിയാണ് കേരളം മറുപടി കത്ത് നൽകിയത്.

Tags:    
News Summary - train from punjab starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.