പൊള്ളാച്ചിയിൽ​ ട്രെയിൻ പാളം തെറ്റി 

പാലക്കാട്: പൊള്ളാച്ചിക്ക് സമീപം തിരുനെൽവേലി –പൂണെ സ്​പെഷ്യൽ ട്രെയിൻ പാളം തെറ്റി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയിൽ വാളക്കൊമ്പിൽ മരം കടപുഴകി വീണതിനെ തുടർന്നായിരുന്നു അപകടം. മരിത്തിലിടിച്ച ട്രെയി​​​െൻറ എൻജിനും ഏഴ്​ കമ്പാർട്​മെൻുകളുമണ്​ പാളം തെറ്റിയത്​. 

437 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് തിരുച്ചെന്തൂർ എക്​സ്​പ്രസ്​ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന്​ റിപ്പോർട്ടുണ്ട്​. കൂടുതൽ വിവരങ്ങൾക്ക്​ പാലക്കാട്​ ഡിവിഷൻ ആസ്​ഥാനത്ത്​ പ്രത്യേക ഒഫീസ്​ തുറന്നിട്ടുണ്ട്​. ഫോൺ നമ്പർ: 0491-2556198, 255523.

Tags:    
News Summary - Train derails at Pollachi-Meenakshipuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.