ആപ്പുകളുടെ നിരോധനം കേന്ദ്രസർക്കാർ സമിതി പരിശോധിക്കും

ന്യൂഡൽഹി: 59 ചൈനീസ്​ ആപ്പുകൾ നിരോധിച്ച സംഭവത്തിൽ കൂടുതൽ വ്യക്​തത വരുത്തി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട്​ കമ്പനികളുടെ പരാതി കേൾക്കാൻ കേന്ദ്രസർക്കാർ സമിതിക്ക് ​രൂപം നൽകി. 48 മണിക്കൂറിനകം സമിതിക്ക്​ മുമ്പാകെ കമ്പനികൾ​ വിശദീകരണം നൽകണം. 

ബുധനാഴ്​ചയായിരിക്കും സമിതിയുടെ ആദ്യ യോഗം. ഇൗ യോഗത്തിൽ ആപ്പുകളുടെ സുരക്ഷയെ കുറിച്ചുള്ള വിശദമായ പരിശോധനയുണ്ടാകും. ടിക്​ ടോക്​, ബിഗോ ലൈവ്​, ലൈക്കി തുടങ്ങിയ ആപ്പുകളെല്ലാം സർക്കാർ സംവിധാനങ്ങളോട്​ സഹകരിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. 

നേരത്തെ രാജ്യത്തിൻെറ സുരക്ഷക്ക്​ ഭീഷണിയാവുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ 59 ചൈനീസ്​ ആപുകൾക്ക്​ കേന്ദ്രസർക്കാർ നിരോധമേർപ്പെടുത്തിയത്​. ടിക്​ ടോക്​ ഉൾപ്പടെയുള്ള ജനപ്രിയ ആപുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Top-level government panel to probe data practices of Chinese apps-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.