മോദിയേക്കാൾ ദുർബലനായ പ്രധാനമന്ത്രി ഉണ്ടായിട്ടില്ല-അരുൺ ഷൂരി

ന്യൂഡൽഹി: മോദിയേക്കാൾ ദുർബലനായ പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന്​ ബി.ജെ.പി നേതാവ്​ അരുൺ ഷൂരി. മോദിയുടെ ഭരണത്തിൽ ജനങ്ങൾ സുരക്ഷിതരല്ലെന്ന്​ ഷൂരി പറഞ്ഞു. ടൈംസ്​ ഒാഫ്​ ഇന്ത്യയുടെ ലിറ്ററേച്ചർ ഫെസ്​റ്റിവെല്ലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ നാൽപ്പത്​ വർഷമായി താൻ ഇന്ത്യൻ രാഷ്​ട്രീയത്തിൽ നിരീക്ഷണം നടത്തുന്നുണ്ട്​. ഇത്രയധികം യാഥാർഥ്യ വിരുദ്ധമായ കാര്യങ്ങൾക്ക്​ ഒരിക്കലും ഇന്ത്യൻ രാഷ്​ട്രീയം സാക്ഷ്യം വഹിച്ചിട്ടില്ല. തങ്ങളുടെ തന്നെ പുസ്​തകങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാണ്​ ഭരണാധികാരികൾ ശ്രമിക്കുന്നത്​. അംബേദ്​കറിന്​ ഹിന്ദുയിസവുമായി ബന്ധമുണ്ടെന്ന്​ ബി.ജെ.പി പറയും. ഇതിനെ റിഡ്ഡിൽസ്​ ഇൻ ഹിന്ദുയിസം എന്ന അംബേദ്​കറി​​​െൻറ പുസ്​തകത്തിലൂടെ തന്നെ ചോദ്യം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

അരക്ഷിതാവസ്ഥയുടെ മൂർദ്ധന്യാവസ്ഥയിലായത്​ കൊണ്ട്​ തന്നെ ഒരു പ്രധാനമന്ത്രിയുടെ ഒാഫീസും ഇന്ന്​ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയേക്കാൾ ദുർബലമായിട്ടില്ലെന്നും ഷൂരി ആഞ്ഞടിച്ചു. വാജ്​പേയ്​ മന്ത്രിസഭയിലെ അംഗമായിരുന്നു പ്രശസ്​ത എഴുത്തുകാരൻ കൂടിയായ ഷൂരി.

Tags:    
News Summary - Top insecure, no PMO weaker than one in power today: Arun Shourie-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.