അസം പൗരത്വ പട്ടിക കോർഡിനേറ്ററെ മധ്യപ്രദേശിലേക്ക്​ സ്ഥലം മാറ്റാൻ സുപ്രീംകോടതി ഉത്തരവ്​

ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടിക അസം കോർഡിനേറ്ററായിരുന്ന പ്രതീക്​ ഹജേലയെ മധ്യപ്രദേശിലേക്ക്​ സ്ഥലം മാറ്റാൻ സുപ ്രീംകോടതി ഉത്തരവിട്ടു. ഹജേലയുടെ ജീവന്​ ഭീഷണിയുണ്ടെന്ന റിപ്പോർട്ടനെ തുടർന്നാണ്​​ സ്ഥലമാറ്റ ഉത്തരവ്​ എന്നാ ണ്​ സൂചന. ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ്​ പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി സർക്കാറിനോട്​ ആവശ്യപ്പെട്ടു.

പ്രതീക്​ ഹ​േജലയെ പെട്ടന്ന്​ സ്ഥലം മാറ്റാൻ എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന അറ്റോർണി ജനറൽ കെ.കെ വേണുഗോപാലി​​െൻറ ചോദ്യത്തിന്​ എന്തെങ്കിലും കാരണമില്ലാതെ സ്ഥലം മാറ്റങ്ങൾ നടക്കാറില്ലേ എന്നാണ്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി തിരിച്ചു ചോദിച്ചത്​.

48കാരനായ പ്രതീക്​ ഹജേല 1995 അസം-മേഘാലയ കേഡർ ഐ.എ.എസ്​ ഓഫീസറാണ്​. ഹജേലയുടെ മേൽ​നോട്ടത്തിൽ ആഗസ്​റ്റ്​ 31 നാണ്​ അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്​. അന്തിമ പട്ടികയിൽ നിന്നും 19 ലക്ഷം പേർ പുറത്തായിരുന്നു.

Tags:    
News Summary - Top Court Orders Assam NRC Chief's Immediate Transfer To Madhya Pradesh - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.