പ്രശാന്ത്​ കിഷോറിനെ ജെ.ഡി.യു ഉപാധ്യക്ഷനായി നി​ർദേശിച്ചത്​ അമിത്​ ഷാ- നിതീഷ്​ കുമാർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞൻ പ്രശാന്ത്​ കിഷോറിനെ ജെ.ഡി.യു ഉപാധ്യക്ഷനായി നിയമിക്കാൻ തന്നോട്​ നിർദേ ശിച്ചത്​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായാണെന്ന്​ ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ. പ്രശാന്ത്​ ​പാർട്ടിയിലെ പുതുമ ുഖമല്ല. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പ്​ മുതൽ ജെ.ഡി.യുവിനൊപ്പം പ്രവർത്തിക്കുന്ന വ്യക്തിയാണ്​ അദ്ദേഹം. പ്രശാന്ത് കിഷോറിന് പാര്‍ട്ടി പദവി നല്‍കാനുള്ള തീരുമാനം ത​േൻറത്​ മാത്രമായിരുന്നില്ല, ഈ ആവശ്യവുമായി അമിത് ഷാ രണ്ട് തവണ തന്നെ വിളിച്ചിരുന്നുവെന്നും നിതീഷ്​ കുമാർ വെളിപ്പെടുത്തി. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുതെരഞ്ഞെടുപ്പിന്​ മുമ്പ്​ എല്ലാ മേഖലയിലു​മുള്ള യുവജനങ്ങളെ ജെ.ഡി.യുവിലേക്ക്​ എത്തിക്കുക എന്ന ദൗത്യമാണ്​ പ്രശാന്തിന്​ നൽകിയിരിക്കുന്നത്​. രാഷ്​ട്രീയ കുടുംബങ്ങളിൽ നിന്നല്ലാത്തവരെയും പാർട്ടികളുമായി ബന്ധമില്ലാത്തവരെയും ആകർഷിക്കാൻ അദ്ദേഹത്തിന്​ കഴിയും. പ്രശാന്തിനെ പിൻഗാമി​യാകുമോയെന്ന ചോദ്യത്തിന്​ ഇത്​ രാജഭരണമല്ല എന്നാണ്​ ത​​​െൻറ മറുപടിയെന്നും നിതീഷ്​ പറഞ്ഞു.

2018 സെപ്​തംബറിലാണ്​ പ്രശാന്ത്​ കിഷോർ ജെ. ഡി.യുവിൽ ചേർന്നത്​. രണ്ടാഴ്​ചക്കകം അദ്ദേഹത്തെ പാർട്ടി ഉപാധ്യക്ഷനായി നിയമിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Took Prashant Kishor into JD(U) after Amit Shah asked me twice- Nitish Kumar- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.