‘പഴയ സഹപ്രവർത്തക​െൻറ സ്ഥിതിയിൽ സഹതാപം’; ട്വീറ്റുമായി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: 12 എം.എൽ.എമാരുമായി കോൺഗ്രസ്​ നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ്​ ​ഡൽഹിയിലെത്തിയതിന്​ പിന്നാലെ ട്വീറ്റുമായി ബി.ജെ.പി നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ. 

എ​​െൻറ പഴയ സുഹൃത്തി​​െൻറ അവസ്ഥയിൽ സഹതാപം തോന്നുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിക്ക്​ കീഴിൽ സച്ചിൻ പൈലറ്റിനെ ഒതുക്കിയിരിക്കുകയാണ്​​​. കോൺഗ്രസിൽ പ്രതിഭക്കും യോഗ്യതക്കും വിലയില്ലെന്ന്​ ബോധ്യപ്പെട്ടിരിക്കുന്നു​ -ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ കുറിച്ചു. 

രാജസ്ഥാനിലെ കോൺഗ്രസ്​ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമം ചെറുക്കുന്നതിൽ പാർട്ടി ​നേതൃത്വം കാണിക്കുന്ന അലസതയെ വിമർശിച്ച്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ നേരത്തേ രംഗത്തെത്തിയിരുന്നു. 

മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്​ ജ്യോതിരാദിത്യ സിന്ധ്യ നേരത്തേ 22 എം.എൽ.എമാരുമായി കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിന്​ പിന്നാലെ സംസ്ഥാനത്ത്​ ബി.​ജെ.പി അധികാരത്തിലെത്തിയിരുന്നു. 

Tags:    
News Summary - Told You So: Jyotiraditya Scindia Tweet On Sachin Pilot -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.