ബീൻസ് വിത്ത് തൊണ്ടയിൽ കുടുങ്ങി ബാലികക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ബീൻസ് വിത്ത് തൊണ്ടയിൽ കുടുങ്ങി മൂന്നുവയസുകാരി മരിച്ചു.

അത്താഴം തയ്യാറാക്കുന്ന അമ്മക്ക് സമീപമുണ്ടായിരുന്ന കൂട്ടി കളിക്കുന്നതിനിടെ ബീന്‍സ് വിത്ത് വിഴുങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട പെൺകുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഞായറാഴ്ച രാത്രിയാണ് സംഭവം.അപകട മരണത്തിന് സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Toddler girl dies from choking on bean seed in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.