മൂന്നു വയസുകാരിക്ക്​ ഉൾപ്പടെ മഹാരാഷ്​ട്രയിൽ ഏഴ്​ പേർക്ക്​ കൂടി ഒമിക്രോൺ; ഇന്ത്യയിൽ 32 രോഗികൾ

മുംബൈ: മൂന്ന്​ വയസുകാരിക്ക്​ ഉൾപ്പടെ മഹാരാഷ്​ട്രയിൽ ഏഴ്​ പേർക്ക്​ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 32 ആയി ഉയർന്നു. മുംബൈയിൽ മൂന്ന്​ പേർക്കും പിംപിരി ചിൻവാദ്​ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നാല്​ പേർക്കുമാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഇതോടെ മഹാരാഷ്​ട്രയിലെ രോഗികളുടെ എണ്ണം 17 ആയി ഉയർന്നു.

മുംബൈയിലെ മൂന്ന്​ രോഗികളും 48, 25, 37 വയസ്​ പ്രായമുള്ള പുരുഷൻമാരാണ്​. ടാൻസാനിയ, യു.കെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണിവർ. പിംപിരി ചിൻവാദ്​ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ രോഗം ബാധിച്ചവർ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച നൈജീരിയൻ സ്​ത്രീയുടെ സമ്പർക്കപട്ടികയിൽ വരുന്നവരാണ്​.

ഏഴ്​ രോഗികളിൽ നാല്​ പേർ രണ്ട്​ ഡോസ്​ വാക്​സിനും ഒരാൾ ഒറ്റ ഡോസ്​ വാക്​സിനും സ്വീകരിച്ചു. ഒരാൾ വാക്​സിൻ സ്വീകരിച്ചിട്ടില്ല. ഇതിൽ നാല്​ പേർക്ക്​ രോഗലക്ഷണങ്ങളുണ്ട്​. എന്നാൽ, മറ്റ്​ മൂന്ന്​ ​േപർക്ക്​​ ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്​. രാജ്യത്ത്​ മഹാരാഷ്​ട്ര രാജസ്ഥാൻ, ഗുജറാത്ത്​, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുവരെ ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടുണ്ട്​.

Tags:    
News Summary - Toddler among 7 new Omicron cases in Maharashtra, India's total now 32

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.