Posted On
date_range Updated On
date_range പശ്ചിമബംഗാളിൽ തൃണമൂൽ നേതാവ് വെടിയേറ്റ് മരിച്ചു
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയാണ് മഹാറാം ഷെയ്ക്കിന് വെടിയേറ്റത്. സൗത്ത് 24 പാർഗനാസ് ജില്ലയിലെ വീടിന് പുറത്ത് നിൽക്കുകയായിരുന്നു അദ്ദേഹം.
ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതര പരിക്കേറ്റ അദ്ദേഹം ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുത്തു. ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. മുഖ്യപ്രതി അക്രമത്തിന് ശേഷം കടന്നുകളഞ്ഞതായും ഇയാൾക്കായി അേന്വഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കൊലപാതകത്തിന്‍റെ പിന്നിലെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.