ന്യൂഡൽഹി: തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തിൽ വിരമ ിച്ച ജഡ്ജിയുെട മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. ഹൈകോ ടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.പി. ഗാർഗ് ആയിരിക്കും അന്വേഷിക്കുക. സംഭവത്തിൽ വധശ്ര മം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഡൽഹി പൊലീസ് നാല് കേസെടുത്തിരുന്നു. വിശദീകരണം നൽകാൻ കേന്ദ്രത്തിനും, ഡൽഹി പൊലീസ് കമീഷണർക്കും, ചീഫ് സെക്രട്ടറിക്കും ഡൽഹി ഹൈകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്ററിസ് ഡി.എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ച് ഈ വിഷയത്തിൽ ഉടൻ വാദംകേൾക്കും. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ശേഷമാണ് ഹൈകോടതി നടപടി.
ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മർദിക്കുന്നതും വാഹനങ്ങള്‍ തകര്‍ക്കുന്നതടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസും അഭിഭാഷകരും പ്രത്യേകം പരാതി നൽകി. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡൽഹി ഹൈക്കോടതി അഭിഭാഷകര്‍ തിങ്കളാഴ്ച കോടതി ബഹിഷ്കരിക്കും. തിങ്കളാഴ്ച ഡൽഹിയിലെ ജില്ലാ കോടതികളില്‍ അഭിഭാഷകർ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൈക്കോടതി അഭിഭാഷകരുടെ പ്രതിഷേധം.
ശനിയാഴ്ച ഉച്ചക്കാണ് തീസ് ഹസാരി കോടതി സമുച്ചയത്തില്‍ അഭിഭാഷകരും ഡൽഹി പൊലീസും ഏറ്റുമുട്ടിയത്. അഡീഷണല്‍ ഡെപ്യൂട്ടി കമീഷണര്‍ അടക്കം 21 പൊലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇതിെൻറ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിലൊരു സി.സി ടി.വി ദൃശ്യത്തില്‍ അമ്പതിലേറെ വരുന്ന അഭിഭാഷകര്‍ ചേര്‍ന്ന് ഒരു പൊലീസുദ്യോഗസ്ഥനെ മർദിക്കുന്നതും മറ്റൊരു ദൃശ്യത്തില്‍ പൊലീസ് വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കുന്നതും കാണാം. സംഘര്‍ഷത്തിനിടെ പൊലീസ് ജീപ്പടക്കം 17 വാഹനങ്ങൾ അഗ്നിക്കിരയായി.
സംഘര്‍ഷത്തെ തുടര്‍ന്ന് പരിക്കേറ്റ രണ്ട് അഭിഭാഷകരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ രണ്ട് അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ അടിയന്തര ധനസഹായമായി രണ്ടുലക്ഷം രൂപ വീതം നല്കി. പരിക്കേറ്റ മറ്റുള്ളവർക്ക് അരലക്ഷംവീതം നൽകും.പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും വാഹനങ്ങള്‍ തീയിടുന്നതിലേക്കും എത്തിയതെന്നാണ് പൊലീസ് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.