അമരാവതി: തിരപ്പതി ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി ദേവസ്വത്തിന്റെ ധവള പത്രം. തിരുമല തിരുപ്പതി ദേവസ്ഥാനമാണ് സ്ഥിര നിക്ഷേപവും സ്വർണ നിക്ഷേപവും അടക്കമുള്ള സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.
ദേശസാത്കൃത ബാങ്കുകളിലായി 10.3 ടൺ സ്വർണ നിക്ഷേപം ക്ഷേത്രത്തിനുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. 5,300 കോടി രൂപ വില വരുന്നതാണ് ഈ നിക്ഷേപം. 15,938 കോടി രൂപയുടെ പണ നിക്ഷേപവും ക്ഷേത്രത്തിനുണ്ട്. ആകെ 2.26 ലക്ഷം കോടി മൂല്യം വരുന്ന സ്വത്തു വകകളാണ് ക്ഷേത്രത്തിനുള്ളതെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം ധവളപത്രത്തിൽ വ്യക്തമാക്കി.
ഇന്ത്യയിൽ 960 ഓളം ഇടങ്ങളിലായി ആകെ 7123 ഏക്കർ ഭൂമിയുണ്ട്. ഭക്തരുടെ വഴിപാടുകൾ വഴിയും ക്ഷേത്രം നടത്തുന്ന സ്ഥാപനങ്ങളും വ്യാപാരങ്ങളും വഴി ലഭിച്ച വരുമാനമാണിതെന്നും ധവള പത്രം വ്യക്തമാക്കുന്നു.
ക്ഷേത്രത്തിന്റെ അധിക ഫണ്ടുകൾ ആന്ധ്ര പ്രദേശ് സർക്കാറിൽ നിക്ഷേപിക്കാൻ ട്രസ്റ്റ് ചെയർമാനും ബോർഡംഗങ്ങളും തീരുമാനിച്ചുവെന്ന വാർത്തകളെ ട്രസ്റ്റ് നിഷേധിച്ചു. അധിക തുക ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.