ടീന ദാബിക്കുപിന്നാലെ അമീർ ഖാനും വിവാഹിതനാകുന്നു; വധു ഡോക്ടർ മെഹ്റീൻ

രാജ്യം ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ടീന ദാബി-അത്തർ അമീർ ഖാൻ ദമ്പതികളുടേത്​. 2015ലെ സിവിൽ സർവീസ്​ പരീക്ഷയിൽ ഒന്നും രണ്ടും സ്​ഥാനത്തെത്തിയ ടീനയുടെയും അത്തർ അമീറിന്‍റെയും വിവാഹത്തിന്​ പ്രമുഖ രാഷ്​ട്രീയ നേതാക്കളടക്കം എത്തിയിരുന്നു. എന്നാൽ ഐ.എ.എസ്​ ദമ്പതികൾ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് പിന്നീട് ഔദ്യോഗികമായി വിവാഹമോചിതരായി. ജയ്​പൂരിലെ കുടുംബ കോടതിയാണ്​ ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്​.

സിവിൽ സർവീസ്​ പരീക്ഷയിൽ ഒന്നാം റാങ്ക്​ സ്വന്തമാക്കുന്ന ആദ്യ ദലിത് വനിതയായിരുന്നു ടീന ദാബി. ആദ്യ ശ്രമത്തിലായിരുന്നു ടീനയുടെ നേട്ടം. ഡൽഹി ലേഡി ശ്രീറാം കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ച ശേഷമാണ് ഭോപാൽ സ്വദേശിയായ ടീന സിവിൽ സർവിസിലെത്തിയത്.

കശ്മീരിലെ അനന്ത്​നാഗ്​ സ്വദേശിയായ അത്തർ അമീർ ഖാൻ ഹിമാചൽ പ്രദേശിലെ മണ്ഡി ഐ.ഐ.ടിയിൽ നിന്ന് എൻജിനിയറിങ്ങിൽ ബിരുദമെടുത്തശേഷമാണ് െഎ.എ.എസിലേക്ക്​ തിരിഞ്ഞത്​.


പരിശീലന സമയത്ത്​ ഡൽഹിയിലെ ഡിപാർട്​മെന്‍റ്​ ഓഫ്​ പേഴ്​സനൽ ആൻഡ്​ ട്രെയിനിങ്ങിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്​. 2018 ഏപ്രിലിൽ ഡൽഹിയിൽ വെച്ചായിരുന്നു വിവാഹം. ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാർ, ലോക്​സഭ സ്​പീക്കർ സുമിത്ര മഹാജൻ എന്നിവർ വിവാഹ സൽക്കാരത്തിൽ പ​ങ്കെടുത്തിരുന്നു.

അടുത്തിടെ ടീന ദാബി താൻ പുനർവിവാഹിതയാകുന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ദാബി ത​ന്റെ വി​വാ​ഹ വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. 2013 ബാ​ച്ച് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ദീ​പ് ഗാ​വ​ണ്ടേ​യാ​ണ് പ്ര​തി​ശ്രു​ത വ​ര​ൻ.

ഇപ്പോഴിതാ അത്തർ അമീർ ഖാനും താൻ പുനർവിവാഹിതനാകുന്ന വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ഡോ. മെഹ്‌റിൻ ഖാസിയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞതായി ഐഎഎസ് ഓഫീസർ സമൂഹമാധ്യമത്തിൽ അറിയിച്ചു. മെഹ്‌റിനൊപ്പമുള്ള ഫോട്ടോയും ഖാൻ പങ്കുവച്ചിട്ടുണ്ട്. മുനിസിപ്പൽ കമ്മീഷണറായി ശ്രീനഗറിൽ ജോലി ചെയ്യുകയാണ് അമീർ. 

Tags:    
News Summary - Tina Dabi's ex-husband IAS officer Athar Amir Khan gets engaged, shares photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.