ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്ന് ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പായ ടിക്-ടോക്. 100 കോടി ര ൂപ വിലവരുന്ന നാല് ലക്ഷം കോവിഡ് സുരക്ഷാ വസ്ത്രങ്ങളാണ് ടിക്-ടോക് രാജ്യത്തിന് നൽകുന്നത്.
ആദ്യഘട്ടമായി 20,675 സുര ക്ഷാ വസ്ത്രങ്ങൾ ബുധനാഴ്ച രാജ്യത്തെത്തി. രണ്ടാം ഘട്ടമായി 1,80,375 എണ്ണം ശനിയാഴ്ചക്ക് മുമ്പ് എത്തും. ശേഷിക്കുന്നവ അടുത്ത ആഴ്ചകളിലും എത്തുമെന്ന് ടിക്-ടോക് ഇന്ത്യ തലവൻ നിഖിൽ ഗാന്ധി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കയച്ച കത്തിൽ അറിയിച്ചു.
രാജ്യത്ത് കോവിഡ് സുരക്ഷാ വസ്ത്രങ്ങൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. സുരക്ഷാ വസ്ത്രങ്ങളുടെ അഭാവത്തിൽ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കൈയുറകൾ, മാസ്ക് മുതലായവക്കും ക്ഷാമമുണ്ട്.
ഇന്ത്യയിൽ ടിക്-ടോകിന് 25 കോടി ഉപഭോക്താക്കളുള്ളതായാണ് കണക്ക്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടികളും ടിക്-ടോക് നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.