Posted On
date_range Updated On
date_range കടുവ, പുള്ളിപ്പുലി തോലുകൾ പിടിച്ചെടുത്തു; ആറു പേർ അറസ്റ്റിൽ
ഭുവനേശ്വർ: ഒഡീഷയിൽ പിടിയിലായ അന്തർസംസ്ഥാന റാക്കറ്റിൽനിന്നും കടുവയുടെയും പുള്ളിപ്പുലിയുടെയും തോലുകൾ പിടിച്ചെടുത്തു. സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തു.
കലഹന്ദി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ഒഡീഷ-ഛത്തീസ്ഗഢ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു നീക്കം.
വന്യജീവികൾക്കെതിരായ ആക്രമണങ്ങളുടെ ഹോട്ട്സ്പോട്ടായി കലഹന്ദി ജില്ല മാറിയിരിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ആറു മാസത്തിനിടെ അഞ്ച് കടുവകളുടെ തോലാണ് ഛത്തീസ്ഗഢിലെ ഗരിയാബുന്തിൽനിന്ന് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.