Representative Image

തമിഴ്​നാട്ടിൽ മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​

ചെ​ൈന്ന: തമിഴ്​നാട്ടിൽ ചൊവ്വാഴ്​ച മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. മൂന്ന്​ പേരും വിദേശത്ത്​ നിന്ന്​ വന്നവരാണ്​. ഇതോടെ തമിഴ്​നാട്ടിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 15 ആയി.

74 വയസായ പുരുഷനും 52 വയസുള്ള സ്​ത ്രീയുമാണ്​ ചൊവ്വാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ച രണ്ട്​ പേർ. ഇവർ അമേരിക്കയിൽ നിന്ന്​ തിരിച്ചെത്തിയവരാണ്​. സ്വിറ്റ്​സർലൻറിൽ നിന്ന്​ തിരിച്ചെത്തിയ 25 കാരിയാണ്​ കോവിഡ്​ സ്​ഥിരീകരിച്ച മൂന്നാമത്തെയാൾ. അമേരിക്കയിൽ നിന്ന്​ തിരച്ചെത്തിയ പുരുഷൻ പോരൂർ സ്വദേശിയും സ്​ത്രീ പുറശൈവക്കം സ്വദേശിനിയും സ്വിറ്റ്​സർലൻറിൽ നിന്ന്​ തിരിച്ചെത്തിയ യുവതി കീൽക്കട്ടലൈ സ്വദേശിനിയുമാണ്​.

മൂന്ന്​ പേരും സമൂഹ സമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിലാണെന്ന്​ ആരോഗ്യ മന്ത്രി വിജയഭാസ്​കർ പറഞ്ഞു. തമിഴ്​നാട്ടിൽ മാർച്ച്​ 31 വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്​.

Tags:    
News Summary - Three new COVID-19 cases in TN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.