ചിക​മഗളൂരുവിൽ മൂന്ന്​ നക്​സ​ൈലറ്റുകൾ കീഴടങ്ങി

ബംഗളൂ​രു: ചിക​മഗളൂരുവിൽ മൂന്ന്​ നക്​സലൈറ്റുകൾ കീഴടങ്ങിയതായി പൊലീസ്​ അറിയിച്ചു. ഗദക്​ സ്വദേശി ചിന്നമ്മ, മുദിഗരെ സ്വദേശി കന്യാകുമാരി, റായ്​ച്ചൂർ സ്വദേശി ശിവു എന്നിവരാണ്​ ഡെപ്യൂട്ടി കമീഷണർ ജി. സത്യവതി മുമ്പാകെ തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷം കീഴടങ്ങിയത്​. 15 വർഷമായി കലാസയിലും ചിക​മഗളൂരുവിലും അയൽ ജില്ലകളിലുമായി നക്​സൽ പ്രവർത്തനം നടത്തിയിരുന്ന ഇവർക്കെതിരെ വിവിധ പൊലീസ്​ സ്​റ്റേഷനുകളിൽ കേസുണ്ട്​. കീഴടങ്ങുന്ന നക്​സലൈറ്റുകൾക്കായി പ്രഖ്യാപിച്ച പാക്കേജിൽ മൂന്നുപേരെയും ഉൾപെടുത്തണമെന്നാവശ്യപ്പെട്ട്​ ആഭ്യന്തരവകുപ്പിന്​ ശിപാർശ നൽകുമെന്ന്​ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.   

Tags:    
News Summary - Three Naxalites at chikamaglore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.