മൂന്ന് 'ഹൈബ്രിഡ് ഭീകരർ' പിടിയിൽ

ശ്രീ​ന​ഗ​ർ: മൂ​ന്ന് 'ഹൈബ്രിഡ് ഭീകരർ' ജ​മ്മു-​ക​ശ്മീ​രി​ൽ പി​ടി​യി​ൽ. ല​ശ്ക​റെ ത്വ​യ്യി​ബ​ക്കാ​രാ​യ ഇ​വ​രെ ബാ​രാ​മു​ല്ല​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ത​ങ്ങ​ളു​ടെ യ​ജ​മാ​ന​ന്മാ​രു​ടെ ഉ​ത്ത​ര​വി​ന് അ​നു​സ​രി​ച്ച് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും പി​ന്നീ​ട് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി അ​ടു​ത്ത ദൗ​ത്യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കാ​യി ജ​മ്മു-​ക​ശ്മീ​ർ പൊ​ലീ​സ് സൃ​ഷ്ടി​ച്ച പ്ര​യോ​ഗ​മാ​ണ് 'ഹൈ​ബ്രി​ഡ് ഭീ​ക​ര​ർ' എ​ന്ന​ത്.

പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പ​ണ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. തു​ഫൈ​ൽ മാ​ജി​ദ് മി​ർ, ഉ​വൈ​സ് അ​ഹ്മ​ദ് മി​ർ, ശ​ബീ​ർ അ​ഹ്മദ് വഗായ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നും പൊ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

Tags:    
News Summary - Three 'hybrid' terrorists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.