മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്ന സംഭവം: മൂന്നു പേർ അറസ്റ്റിൽ

ലഖ്നോ: യു.പിയിൽ മാധ്യമപ്രവർത്തകൻ രത്തൻ സിങ് കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിൽ. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി അസംഗഡ് ഡി.ഐ.ജി സുഭാഷ് ചന്ദ്ര ദുബെ അറിയിച്ചു. വസ്തുതർക്കമാണ് കൊലപാതകത്തിന് വഴിവെച്ചതെന്നും പിന്നിൽ ഭൂമാഫിയ ആണെന്നും ഡി.ഐ.ജി അറിയിച്ചു.

തിങ്കളാഴ്ച രാത്രി ബല്ല്യ ജില്ലയിലെ ഫെഫ്ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗ്രാമത്തലവന്‍റെ വീട്ടിൽവെച്ചാണ് ഹിന്ദി വാർത്താ ചാനലായ സഹാറാ സമയിലെ മാധ്യമപ്രവർത്തകൻ രത്തൻ സിങ് (45) കൊല്ലപ്പെടുന്നത്.

മർദനത്തിന് ശേഷമാണ് അക്രമികൾ വെടിവെച്ചത്. രക്ഷപ്പെടാനായി രത്തൻ സിങ് വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികൾ പിന്നാലെയെത്തി വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അഡിഷനൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവ് പറഞ്ഞു. 

Tags:    
News Summary - Three arrested in connection with killing of journalist in UP's Ballia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.