തൂത്തുകുടി വെടിവെപ്പ് ആസൂത്രിതമെന്ന് വൈകോ 

ചെന്നൈ: ക​ട​ലോ​ര പ​ട്ട​ണ​മാ​യ തൂ​ത്തു​ക്കു​ടി​യി​ൽ സ്​​റ്റെ​ർ​ലൈ​റ്റ്​ കോ​പ്പ​ർ പ്ലാ​ൻ​റി​നെ​തി​രെ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ ക​ല​ക്​​ട​റേ​റ്റ്​ മാ​ർ​ച്ചി​നു​നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ വെ​ടി​വെ​പ്പ് ആസൂത്രിതമെന്ന് എം.ഡി.എം.കെ നേതാവ് വൈകോ. വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സ‍യിൽ കഴിയുന്നവരെ സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

പൊലീസുകാർ സമരക്കാരെ തെരഞ്ഞുപിടിച്ചു അക്രമിക്കുകയായിരുന്നു. ഉത്തരാവാദികളായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വൈകോ മാധ്യമങ്ങളോട് പറഞ്ഞു.

നടനും മക്കൽ നീതി മയ്യം നേതാവുമായ കമൽഹാസനും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുന്നുണ്ട്. 

അതിനിടെ, പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ മരണം 11 ആയി. 100ഒാളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. ജനങ്ങളുടെ താത്​പര്യ മനുസരിച്ചുള്ള തീരുമാനം സർക്കാറി​​​​െൻറ ഭാഗത്തു നിന്നുണ്ടാകുമെന്നും  ജനങ്ങൾ ശാന്തരാകണ​െമന്നും അദ്ദേഹം അപേക്ഷിച്ചു.  കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ പ​ത്ത്​ ല​ക്ഷം​രൂ​പ വീ​തം ധ​ന​സ​ഹാ​യം​ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്​. 

തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന സ്​റ്റെർലൈറ്റി​​​​െൻറ കോപ്പർ പ്ലാൻറിന്​ 25 വർഷത്തെ ലൈസൻസ്​ അവസാനിക്കാനിരി​െക്ക അത്​ പുതുക്കി നൽകാനുള്ള തീരുമാനമാണ്​ ജനങ്ങളെ പ്രകോപിതരാക്കിയത്​. വാ​ത​ക ചോ​ർ​ച്ച​യെ​തു​ട​ർ​ന്ന്​ മു​മ്പ്​ പ​ല​ത​വ​ണ നാ​ട്ടു​കാ​രി​ൽ ആ​രോ​ഗ്യ​പ്ര​ശ്​​നം സൃ​ഷ്​​ടി​ച്ചി​ട്ടു​ള്ള കോ​പ്പ​ർ പ്ലാ​ൻ​റ്​ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ടാണ് സമരവുമായി ജനങ്ങൾ രംഗത്തെത്തിയത്. ​

Tags:    
News Summary - Thoothukudi: Marumalarchi Dravida Munnetra Kazhagam(MDMK) Chief Vaiko Visits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.