എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങൾക്ക് വേണ്ടി വാദിച്ച് ആർ.എസ്.എസ് മേധാവി

ന്യൂഡൽഹി: എൽ.ജി.ബി.ടി.ക്യു വിഭാഗത്തിൽപെട്ടവരും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും ഒരു ഇടം ഉണ്ടായിരിക്കണമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഈയൊരു കാഴ്ചപ്പാടിനെ സംഘ്പരിവാർ ഉയർത്തിക്കാട്ടണമെന്നും മുഖപത്രമായ ഓർഗനൈസറിനും പാഞ്ചജന്യക്കും നൽകിയ അഭിമുഖത്തിൽ മോഹൻ ഭാഗവത് പറഞ്ഞു. മുസ്​ലിംകൾ ഭയപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്നും പ​ക്ഷേ മേ​ധാ​വി​ത്വം അ​വ​കാ​ശ​പ്പെ​ട​രു​തെന്നും ഭാഗവത് പറഞ്ഞതും ഇതേ അഭിമുഖത്തിലാണ്.

എൽ.ജി.ബി.ടി.ക്യുവിനെ ജീവശാസ്ത്രപരമായ പ്രത്യേകതയെന്നാണ് ആർ.എസ്.എസ് മേധാവി വിശേഷിപ്പിച്ചത്. 'ഇത്തരം സവിശേഷതകൾ ഉള്ളവർ എല്ലാക്കാലവും ഇവിടെയുണ്ടായിരുന്നു. മനുഷ്യരുണ്ടായ കാലം മുതലേയുണ്ട്. ഇതൊരു ജീവശാസ്ത്രപരമായ പ്രത്യേകതയാണ്, ജീവിതരീതിയാണ്. അവർക്ക് അവരുടേതായ സ്വകാര്യ ഇടങ്ങൾ ഉണ്ടാകണമെന്നും അവരും സമൂഹത്തിന്‍റെ ഭാഗമാണെന്ന് തോന്നണമെന്നുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് ലളിതമായൊരു കാര്യമാണ്. മറ്റെല്ലാ മാർഗവും വ്യർഥമാണെന്നതിനാൽ ഈയൊരു കാഴ്ചപ്പാട് ഉയർത്തിക്കാട്ടണം' -മോഹൻ ഭാഗവത് പറഞ്ഞു.

'മുസ്​ലിംകൾ ഭയപ്പെടേണ്ട സാഹചര്യമില്ല, പ​ക്ഷേ മേ​ധാ​വി​ത്വം അ​വ​കാ​ശ​പ്പെ​ട​രു​ത്'

മു​സ്​​ലിം​ക​ൾ​ക്ക്​ ഇ​ന്ത്യ​യി​ൽ പേ​ടി​ക്കാ​​ൻ ഒ​ന്നു​മി​ല്ലെ. പ​ക്ഷേ, മേ​ധാ​വി​ത്വം അ​വ​കാ​ശ​പ്പെ​ട​രു​ത്. ഹി​ന്ദു​സ്ഥാ​ൻ ഹി​ന്ദു​സ്ഥാ​നാ​യി​രി​ക്കും. അ​താ​ണ്​ ല​ളി​ത​മാ​യ സ​ത്യം.

മു​സ്​​ലിം​ക​ൾ​ക്ക്​ ഹാ​നി​യൊ​ന്നും ഇ​വി​ടെ​യി​ല്ല. ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ അ​ങ്ങ​നെ​യാ​കാം. മു​ൻ​ഗാ​മി​ക​ളു​ടെ വി​ശ്വാ​സ​ത്തി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ അ​ങ്ങ​നെ​യു​മാ​കാം. അ​ത്​ അ​വ​രു​ടെ ഇ​ഷ്ടം. ഹി​ന്ദു​ക്ക​ൾ​ക്ക്​ ശാ​ഠ്യ​മൊ​ന്നു​മി​ല്ല. എ​ന്നാ​ൽ, ‘‘​ശ്രേ​ഷ്ഠ മ​തം ഞ​ങ്ങ​ളു​ടേ​താ​ണ്. ഒ​രു​കാ​ല​ത്ത്​ ഇ​വി​ടം ഭ​രി​ച്ചു. വീ​ണ്ടും ഭ​രി​ക്കും. ശ​രി​യാ​യ പാ​ത ഞ​ങ്ങ​ളു​ടേ​താ​ണ്. മ​റ്റു​ള്ള​തെ​ല്ലാം തെ​റ്റാ​ണ്. ഞ​ങ്ങ​ൾ വ്യ​ത്യ​സ്ത​രാ​ണ്. അ​തു​കൊ​ണ്ട്​ അ​ങ്ങ​നെ​ത​ന്നെ തു​ട​രു​ക​യും ചെ​യ്യും. ന​മു​ക്ക്​ ഒ​ന്നി​ച്ചു​ക​ഴി​യാ​ൻ പ​റ്റി​ല്ല’’ -ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ൾ മു​സ്​​ലിം​ക​ൾ ഉ​പേ​ക്ഷി​ക്ക​ണം.

പ​ര​മ്പ​രാ​ഗ​ത രാ​ഷ്​​ട്രീ​യ​ത്തി​ൽ​നി​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ തു​ട​ർ​ന്നും അ​ക​ലം പാ​ലി​ച്ചു​നി​ൽ​ക്കും. അ​ധി​കാ​ര​ത്തി​ൽ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ഴും സം​ഘി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ടി​ട്ടു​ള്ള നേ​താ​ക്ക​ളു​ണ്ടെ​ന്ന്​ പ്ര​ണ​ബ്​ മു​ഖ​ർ​ജി ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​​ത്തെ ചി​ല സം​ഭ​വ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം വി​വ​രി​ച്ചു.  

Tags:    
News Summary - This is biological': RSS chief Mohan Bhagwat bats for rights of LGBTQ citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.