പള്ളികളിലെ വാട്ടർ ടാപ്പ് മോഷണം; കള്ളന്മാരുടെ സി.സി.ടി.വി ദൃശ്യം പുറത്ത്

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിൽ പള്ളികൾ ലക്ഷ്യമിട്ടുള്ള മോഷണം തുടരുന്നു. ഹൈദരാബാദിലും രചകൊണ്ടയിലും പള്ളികളിൽ അംഗശുദ്ധി (വുദൂഅ്) ചെയ്യുന്നതിനായി സ്ഥാപിച്ചിരുന്ന ടാപ്പുകൾ അജ്ഞാതർ മോഷ്ടിച്ചുകൊണ്ടുപോയി.

ഇന്നലെ പ്രഭാത നമസ്കാര സമയത്താണ് ഹൈദരാബാദിലെ ടോളിച്ചൗക്കിയിലുള്ള മസ്ജിദ് സീനത്തെ മുഅ്മിനിൽ മോഷണം നടന്നത്. പാന്റും ഷർട്ടും ധരി​ച്ചെത്തിയയാൾ പ്രതി വുദു ചെയ്യുന്ന സ്ഥലത്ത് നിന്ന് ടാപ്പുകൾ മോഷ്ടിക്കുന്നത് സി.സി.ടി.വി വിഡിയോയിൽ കാണാം. തുടർന്ന് പള്ളിപരിസരത്ത് നിന്ന് നടന്ന് മോട്ടോർ സൈക്കിളിൽ കയറി അതിവേഗം രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

രണ്ടാമത്തെ സംഭവത്തിൽ കുർത്തയും പാന്റും ധരിച്ചയാളാണ് മോഷ്ടാവ്. രാമനാഥ്പൂരിലെ മസ്ജിദെ ഖുത്ബ് ഷാഹിയിൽനിന്നാണ് ഇത്തവണ ടാപ്പുകൾ മോഷണം പോയത്. ഇഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ഈ സംഭവം. രണ്ട് പള്ളികളിലെയും മോഷണദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. ടാപ്പുകൾ ശേഖരിച്ച് കീശയിൽ ഇട്ട് കൊണ്ടുപോകുന്നത് ഇതിൽ കാണാം. ടാപ്പുകൾ, ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും പള്ളിയിലെത്തുന്നവരുടെ മൊബൈൽ ഫോണുകൾ അടക്കമുള്ളവയും മോഷ്ടിക്കുന്ന സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Tags:    
News Summary - Thieves target mosques in Hyderabad; taps stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.