സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരിക ബന്ധം വേണം- മോദി

ന്യൂഡൽഹി: സർക്കാർ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ ലഘൂകരിക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ സേവനങ്ങളും സൗകര്യങ്ങളും പൂർണമായി ജനങ്ങളിലെത്തിക്കലാണ്​ രാജ്യത്തി​ന്‍റെ ലക്ഷ്യമെന്നും ജില്ല മജിസ്​ട്രേറ്റുമാരും ചില മുഖ്യമന്ത്രിമാരും പ​ങ്കെടുത്ത വെർച്വൽ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

സർക്കാർ സംവിധാനവും ജനങ്ങളും തമ്മിൽ വൈകാരികവും നേരിട്ടുള്ളതുമായ ബന്ധം സ്ഥാപിച്ച്​ മേൽതട്ടിൽ നിന്ന്​ താഴേക്കും തിരിച്ചും സുഗമമായ ഭരണത്തുടർച്ച ഉറപ്പാക്കണം. വലിയ ലക്ഷ്യങ്ങൾ ​നേടാൻ സർക്കാർ ആവിഷ്​ക്കരിച്ച ആസ്പിരേഷനൽ ജില്ല പദ്ധതിക്കു കീഴിൽ വിപ്ലവകരമായ മാറ്റങ്ങളാണ്​ വന്നുകൊണ്ടിരിക്കുന്നത്​. ഈ പദ്ധതിക്കു കീഴിൽ വരുന്ന ജില്ലകൾ രാജ്യത്തി​ന്‍റെ പുരോഗതിയെ ബഹുദൂരം മുന്നിലെത്തിച്ചു.

പദ്ധതി നടത്തിപ്പിലെ നൂലാമാലകൾ ഒഴിവാക്കുമ്പോൾ പരമാവധി വിഭവശേഷി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018ൽ പ്രഖ്യാപിച്ച ആസ്പിരേഷനൽ ജില്ല പദ്ധതി വഴി 112 അവികസിത ജില്ലകളെ പൂർണമായി പരിവർത്തിപ്പിക്കാൻ കഴിഞ്ഞു. ഇത്​ മാതൃകയാക്കി കൂടുതൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കൂട്ടായ യത്നം വേണമെന്നും ജില്ല മജിസ്​ട്രേറ്റുമാരോട്​ അദ്ദേഹം അഭ്യർഥിച്ചു. 

News Summary - There needs to be an emotional connection between the government and the people - Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.