representational image
Posted On
date_range Updated On
date_range മാട്രിമോണിയല് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് നടുറോഡില് യുവതിയെ കൊള്ളയടിച്ചു
ബംഗളൂരു: മാട്രിമോണിയല് വെബ് സൈറ്റ് മുഖേന പരിചയപ്പെട്ട യുവാവ് യുവതിയെ കൊള്ളയടിച്ചു. 15 ദിവസം മുമ്പാണ് മുംബൈക്കാരനായ യുവാവുമായി യുവതി പരിചയത്തിലാവുന്നത്. ബിസിനസുകാരനെന്ന് പരിചയപ്പെടുത്തിയ യുവാവ് കുടുംബത്തിലെ വിവാഹചടങ്ങില് പങ്കെടുക്കാന് യുവതിയെ മുംബൈയിലേക്ക് ക്ഷണിച്ചു.
വിമാനത്താവളത്തിൽനിന്ന് കാറിൽ ഇരുവരും യാത്രതിരിച്ചു. യുവതിയോട് യാത്രാമധ്യേ കാര് ബ്രേക് ഡൗണ് ആയെന്നും വണ്ടിയില് നിന്നിറങ്ങണമെന്നും പറഞ്ഞശേഷം സ്വർണാഭരണം, പതിനയ്യായിരം രൂപ, മൊബൈല് ഫോണ്, എ.ടി.എം കാര്ഡ് എന്നിവയുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയില് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.