ഭുവനേശ്വർ: പ്രശസ്ത ശിൽപിയും രാജ്യസഭ മുൻ എം.പിയുമായിരുന്ന രഘുനാഥ് മൊഹാപത്ര കോവിഡ് ബാധിച്ച് മരിച്ച് ദിവസങ്ങൾക്കകം അദ്ദേഹത്തിെൻറ രണ്ട് ആൺമക്കളും കോവിഡിനിരയായി.
ഒഡിഷ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പ്രശാന്ത് മൊഹാപത്ര (47), സഹോദരൻ ജഷോബന്ദ മൊഹാപത്ര (52) എന്നിവരാണ് ബുധനാഴ്ച മരിച്ചത്. ഈ മാസം ഒമ്പതിനാണ് രഘുനാഥ് മൊഹാപത്ര ഭുവനേശ്വറിലെ എയിംസിൽ കോവിഡ് ബാധിച്ച് മരിച്ചത്. അണുബാധയെ തുടർന്ന് അതേ ആശുപത്രിയിൽെവച്ച് പ്രശാന്തും വിടവാങ്ങി. ജഷോബന്ദിനെ എയിംസിൽനിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെട്ടില്ല.
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വീട്ടിലെ മൂന്ന് അംഗങ്ങളെ മരണം തട്ടിയെടുത്ത തീരാവേദനയിൽ ആണ് മൊഹാപത്രയുടെ ഭാര്യയും മൂന്നു മരുമക്കളുമിപ്പോൾ. മൊഹാപത്രയുടെ ഏറ്റവും ഇളയമകൻ മൂന്ന് വർഷം മുമ്പ് റോഡപകടത്തിൽ മരിച്ചിരുന്നു.
രാഷ്ട്രപതിയുടെ നാമനിർദേശത്തിലാണ് മൊഹാപത്ര രാജ്യസഭ എം.പിയായത്. രാജ്യം ഇദ്ദേഹത്തിന് പത്മവിഭൂഷൺ സമ്മാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.