ആശുപത്രിയിൽ കോവിഡ് രോഗികൾ പൊളളലേറ്റ് മരിച്ച സംഭവത്തിൽ സുപ്രീംകോടതി കേസെടുത്തു

രാജ്‍കോട്ട്: ഗുജറാത്തിലെ ആശുപത്രിയിൽ കോവിഡ് രോഗികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുവെന്നും

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. 11 കോവിഡ് രോഗികളായിരുന്നു ഈ സമയത്ത് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്.

കോവിഡ്​ ചികിൽസക്ക്​ മാത്രമായുള്ള ആശുപത്രിയാണ്​ ശിവാനന്ദ്​. തീപിടിത്തത്തിൻെറ കാരണമെന്തെന്ന്​ വ്യക്​തമായിട്ടില്ല. ആശുപത്രിയിലെ രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    
News Summary - The Supreme Court registered a case on rajkot hospital fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.