എസ്.എസ്.എഫ് ദേശീയ സമ്മേളനത്തിന്​ നാളെ തുടക്കം

മും​ബൈ: എ​സ്.​എ​സ്.​എ​ഫ്ന്റെ ‘ഗോ​ൾ​ഡ​ൻ ഫി​ഫ്റ്റി’ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ച്​ ദേ​ശീ​യ സ​മ്മേ​ള​നം വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഗോ​വ​ണ്ടി, ദേ​വ്നാ​ർ ‘ഏ​ക്താ ഉ​ദ്യാ​നി​ൽ’ ന​ട​ക്കും. 'ന​മ്മ​ൾ ഇ​ന്ത്യ​ൻ ജ​ന​ത' എ​ന്ന പ്ര​മേ​യ​ത്തി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന കാ​മ്പ​യി​ൻ ഇ​തോ​ടെ അ​വ​സാ​നി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ റാ​സാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ അ​ൽ​ഹാ​ജ് മു​ഹ​മ്മ​ദ് സ​ഈ​ദ് നൂ​രി പ​താ​ക ഉ​യ​ർ​ത്തും. ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഈ​സ സ​ലാ​ഹ് അ​ബ്ദു​ള്ള സ​ലാ​ഹ് അ​ൽ ശി​ബാ​നി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും.

സി ​മു​ഹ​മ്മ​ദ് ഫൈ​സി, അ​ഡ്വ ഇ​സ്മാ​ഈ​ൽ വ​ഫ, ഡോ.​ഹു​സൈ​ൻ സ​ഖാ​ഫി ചു​ള്ളി​ക്കോ​ട്, ഡോ.​എ.​പി മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഹ​കീം അ​സ്ഹ​രി, അ​ഫ്റോ​സ് ഖാ​ദി​രി ചി​റി​യ​കോ​ട്ട് തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ക്കും. പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ആ​ദി​ത്യ മേ​നോ​ൻ ‘ന​മ്മ​ൾ ഇ​ന്ത്യ​ൻ ജ​ന​ത’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കും.

Tags:    
News Summary - The SSF National Conference will begin on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.