Posted On
date_range Updated On
date_range പ്രധാനമന്ത്രിക്ക് കത്തയച്ച ഗവേഷക വിദ്യാർഥി സി.ബി.ഐ കസ്റ്റഡിയിൽ
ചെന്നൈ: തഞ്ചാവൂരിൽ പ്രധാനമന്ത്രിക്ക് ഇ- മെയിൽ അയച്ച ഗവേഷക വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
ബുധനാഴ്ച രാവിലെയാണ് ഡൽഹിയിൽ നിന്നെത്തിയ 11 അംഗ സി.ബി.ഐ സംഘം തഞ്ചാവൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയിൽ ജൈവകൃഷിയിൽ ഗവേഷണ വിദ്യാർഥിയായ വിക്ടർ ജെയിംസ് രാജയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്കയച്ച കത്തിലെ ഉള്ളടക്കം സി.ബി.ഐ കേന്ദ്രങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.