ചാരവൃത്തി നടന്നോ എന്ന്​ പ്രധാനമന്ത്രി പാർലമെന്‍റിൽ പറയണം –ചിദംബരം

ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്​റ്റ്​വെയറായ ​പെഗസസ്​ ഉപയോഗിച്ച്​ രാജ്യത്ത്​ ചാരവൃത്തി നടത്തിയിട്ടുണ്ടോ എന്ന്​ പ്രധാനമന്ത്രി ന​േരന്ദ്ര മോദി പാർലമെൻറിൽ പ്രസ്​താവന നടത്തണമെന്ന്​ കോൺഗ്രസ്​ നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ചിദംബരം ആവശ്യപ്പെട്ടു.

വിഷയത്തിൽ സംയുക്​ത പാർല​മെൻററി സമിതി (ജെ.പി.സി) അന്വേഷണത്തിന്​ ഉത്തരവിടുകയോ സുപ്രീംകോടതി സിറ്റിങ്​ ജഡ്ജിയെ കൊണ്ട്​ അന്വേഷിപ്പിക്കുകയോ വേണമെന്നും ​ചിദംബരം നിർദേശിച്ചു. ഈ ചാരവൃത്തി വഴി 2019​ലെ പൊതുതെരഞ്ഞെടുപ്പ്​ ഫലം അട്ടിമറിച്ചോ എന്ന്​ ഉറപ്പിച്ചു​ പറയാൻ തനിക്ക്​ കഴിയില്ലെന്ന്​ വാർത്ത ഏജൻസിയായ പി.ടി.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു. എന്നാൽ ഇത്​ ബി.ജെ.പിക്ക്​ വിജയം നേടാൻ സഹായകമായിട്ടുണ്ടാകാം.

ജെ.പി.സിയാണ്​,​ ​െഎ.ടിക്കുള്ള പാർലമെൻററി സ്​ഥിരസമിതിയുടെ അന്വേഷണത്തേക്കാൾ ഫലപ്രദമാകുക.

ജെ.പി.സിക്കാണ്​​ പാർലമെൻററി അധികാരങ്ങൾ കൂടുതലുള്ളത്​. വിഷയം ​െഎ.ടിക്കുള്ള പാർലമെൻററി സമിതിയുടെ പരിഗണനയിലാണെന്നും ജെ.പി.സി ആവശ്യമില്ലെന്നുമുള്ള ശശി തരൂരി​െൻറ നിലപാടിനോട്​ ചിദംബരം വിയോജിച്ചു. ബി.ജെ.പിക്ക്​ ഭൂരിപക്ഷമുള്ള പ്രസ്​തുത പാർലമെൻററി സമിതി സമഗ്രമായ അ​ന്വേഷണത്തിന്​ അനുവദിക്കുമോ എന്ന കാര്യത്തിൽ തനിക്ക്​ സംശയമുണ്ടെന്ന്​ ചിദംബരം പറഞ്ഞു. അതേസമയം പാർലമെൻററി സമിതിക്ക്​ അന്വേഷിക്കാൻ അധികാരമില്ലെന്ന്​ താൻ പറയുന്നില്ലെന്നും നടത്തുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്ന​​ു​െവന്നും ചിദംബരം കൂട്ടിച്ചേർത്തു.   

Tags:    
News Summary - The Prime Minister should say in Parliament whether there is espionage - Chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.