വിമാനത്തിന്റെ ടയർ പൊട്ടി; യാത്രക്കാർ സുരക്ഷിതർ

ചെ​ന്നൈ: മ​ലേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ക്വാ​ലാ​ലം​പൂ​രി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന വി​മാ​ന​ത്തി​ന്റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. വി​മാ​നം പ​റ​ന്നു​യ​രു​ന്ന​തി​ന് മു​മ്പ് പി​ൻ ട​യ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 130 യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ​വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വം വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ച്ചി​ട്ടി​ല്ല.

യാ​​ത്ര മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി. വി​മാ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ടാ​നാ​കു​​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Tags:    
News Summary - The plane's tire burst; Passengers are safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.