പാർലമെന്റിലെ സുരക്ഷ വീഴ്ച: പ്രതിപക്ഷം രാഷ്ട്രപതിയെ കാണും; അമിത് ഷായുടെ പ്രസ്താവന തേടും

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സുരക്ഷാ വീഴ്ചയിൽ തങ്ങൾക്കുള്ള ആശങ്ക അറിയിക്കാനും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടാനും പ്രതിപക്ഷ കക്ഷി നേതാക്കൾ രാഷ്ട്രപതിയെ കാണും. വ്യാഴാഴ്ച കൂടിക്കാഴ്ചക്ക് പ്രതിപക്ഷം രാഷ്ട്രപതിയോട് സമയം ചോദിച്ചു.

സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തണമെന്ന് ഇൻഡ്യ സഖ്യം ആവശ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇൻഡ്യ സഖ്യം ഇന്ന് രാവിലെ 10 ന് യോഗം ചേരും. സ്പീക്കർ ഓം ബിർള വിളിച്ച സർവകക്ഷിയോഗത്തിൽ മോദി സർക്കാറിന്റെ വീഴ്ചക്കെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്. പാർലമെന്റിന്റെ സുരക്ഷാ ചുമതല ഡെപ്യൂട്ടി സ്പീക്കർക്കായിട്ടും ആ പദവിയിൽ ആരെയും നിയമിക്കാതെയാണ് രണ്ടാം മോദി സർക്കാറിന്റെ കാലാവധി അവസാനിക്കുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചു.

ഇൻഡ്യ സഖ്യയോഗം ഇന്ന്

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിലെ സുരക്ഷവീഴ്ചയുമായി ബന്ധപ്പെട്ട് ഭാവികാര്യങ്ങൾ ചർച്ചചെയ്യാൻ ഇൻഡ്യ സഖ്യനേതാക്കൾ വ്യാഴാഴ്ച രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേരും. 

Tags:    
News Summary - The opposition will meet the President; Amit Shah's statement will be sought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.