പ്രായപൂർത്തിയായ കോവിഡ് രോഗികൾക്ക് നേസൽ സ്പ്രേ ചികിത്സക്ക് അനുമതി

ന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയായ കോവിഡ് രോഗികൾക്കുള്ള നേസൽ സ്പ്രേ ചികിത്സക്ക് അനുമതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന് സ്പ്രേ നിർമ്മിക്കാനും വിപണനത്തിനും ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. ഫാബി സ്പ്രേ എന്ന നേസൽ സ്പ്രേക്കാണ് അനുമതി ലഭിച്ചത്.

നൈട്രിക് ഓക്സൈഡ് സ്പ്രേയായ ഫാബിസ്പ്രേ മൂക്കിലെ മ്യൂക്കോസയിൽ എത്തുകയും വൈറസിനെതിരെ പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഗ്ലെൻമാർക്ക് അവകാശപ്പെട്ടു.മരുന്ന് സംബന്ധിച്ച കൂടുതൽ വിവരങ്ങളോ പഠനമോ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം ഉത്പന്നത്തിന് യുറോപ്പ്യൻ യൂണിയനിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ വിൽപ്പനക്ക് അനുമതി നൽകിയിട്ടുണ്ട്. ഫാബിസ്പ്രേ നിലവിൽ ഇസ്രായേലിലും ബഹ്റൈനിലും എൻഡവോയിഡ് എന്ന പേരിൽ വിപണിയിലുണ്ട്.

24 മണിക്കൂറിനുള്ളിൽ 94 ശതമാവനും, 48 മണിക്കൂറിനുള്ളിൽ 99 ശതമാനവും അണുബാധയെ നശിപ്പിക്കാൻ ഫാബിസ്പ്രേക്ക് സാധിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡും ഭാരത് ബയോടെക് നിർമ്മിച്ച കോവാക്സിനുമാണ് ഇന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്ന വാക്സിനുകൾ. 170 കോടിയിലധികം ജനങ്ങളാണ് രാജ്യത്ത് ഇതുവരെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്.

Tags:    
News Summary - The New Nasal Spray For Covid Cleared By India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.