Posted On
date_range Updated On
date_range ഏകാധിപത്യത്തിനെതിരായ വിപ്ലവത്തിന്‍റെ പേരാണ് രാഹുൽ ഗാന്ധി -നവ്ജ്യോത് സിങ് സിദ്ദു
പട്യാല: ഇന്ത്യയിൽ ഏകാധിപത്യം വന്നപ്പോഴെല്ലാം വിപ്ലവവും ഉണ്ടായിട്ടുണ്ടെന്നും ഇത്തവണ ആ വിപ്ലവത്തിന്റെ പേര് രാഹുൽ ഗാന്ധി എന്നാണെന്നും കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു. രാഹുൽ സർക്കാറിനെ വിമർശിക്കുമെന്നും സിദ്ദു പറഞ്ഞു. തടവുശിക്ഷ പൂർത്തിയാക്കി പട്യാല ജയിലിൽ നിന്നും മോചിതനായ സിദ്ദു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇപ്പോൾ ജനാധിപത്യം എന്നൊന്നില്ല. പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ഗൂഢാലോചന നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. പഞ്ചാബിനെ തളർത്താൻ ശ്രമിക്കുന്നവർ ദുർബലമാകുമെന്നും സിദ്ദു ചൂണ്ടിക്കാട്ടി.
ഇന്ന് ഉച്ചയോടെ താൻ ജയിൽ മോചിതനാക്കേണ്ടതായിരുന്നു, പക്ഷേ അവർ വൈകിപ്പിച്ചു. മാധ്യമപ്രവർത്തകർ പിരിഞ്ഞു പോകണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും സിദ്ദൂ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.