പരീക്ഷ എഴുതുമ്പോൾ കുഞ്ഞിന് കാവലായി പൊലീസിലെ അമ്മ മനസ്സ്

ഹൈദരാബാദ്: അമ്മ പരീക്ഷക്കെത്തിയപ്പോൾ അഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സംരക്ഷിച്ച് പൊലീസുകാരി ഹൃദയം കവർന്നു. ഹൈദരാബാദിലെ രംഗ റെഡ്ഡി ജില്ലയിലെ തണ്ടൂരിലെ സ്വകാര്യ ജൂനിയർ കോളേജിലാണ് സംഭവം.

തെലങ്കാന പബ്ലിക് സർവീസ് കമ്മീഷൻ ഗ്രൂപ്പ് -3 പരീക്ഷക്കെത്തിയ സെരിലിംഗംപള്ളി സ്വദേശി കൃഷ്ണവേണി തന്റെ കൈക്കുഞ്ഞുമായി പരീക്ഷാ കേന്ദ്രത്തിലെത്തിയെങ്കിലും കുട്ടികളെ ഹാളിലേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് അറിയിച്ചു.

തുടർന്ന് മുഷീറാബാദ് പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസർ നരസമ്മ അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ പരീക്ഷ സമയത്ത് സംരക്ഷിക്കാൻ സ്വയം മുന്നോട്ടു വരികയായിരുന്നു. പരീക്ഷയുടെ മൂന്ന് മണിക്കൂറുകളിലുടനീളം കുഞ്ഞ് ശാന്തത പാലിക്കുകയും ഉറങ്ങുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നരസമ്മയുടെ പ്രവൃത്തി കാരണം അമ്മയ്ക്ക് പരിഭ്രമമില്ലാതെ കൃഷ്ണവേണിക്ക് പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞു. അവരുടെ പ്രവർത്തിക്ക് നാട്ടുകാരിൽ നിന്ന് വ്യാപകമായ അഭിനന്ദനം ലഭിച്ചു. 

Tags:    
News Summary - The mother mind of the police guarded the child while writing the exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.