വീടിന് തീപിടിച്ചു; രക്ഷപ്പെടാൻ രണ്ടാം നിലയിൽ നിന്ന് ചാടിയവർക്ക് ഗുരുതര പരിക്ക്

നംഗ്ലോയി: പടിഞ്ഞാറൻ ഡൽഹിയിലെ നംഗ്ലോയിയിലെ ജനതാ മാർക്കറ്റ് പ്രദേശത്തെ വീട്ടിൽ തീപിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ രണ്ടാം നിലയിൽ നിന്ന് ആറ് പേർ പുറത്തേക്ക് ചാടി. പലരുടെയും നില ഗുരുതരമാണെന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പരിക്കേറ്റ എല്ലാവരെയും പുഷ്പാഞ്ജലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.45ന് വീട്ടുപകരണങ്ങളിൽ നിന്ന് തീ പടരുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തത്തിയതായി ഡൽഹി ഫയർ സർവീസസ് (ഡി.എഫ്.എസ്) ഉദ്യോഗസ്ഥർ പറഞ്ഞു,

പ്രഞ്ജൽ (19), പ്രീതി (40), പങ്കജ് (40), പനവ് (18), വൈഭവ് (13), ശ്വേത (20) എന്നിവർക്കാണ് പരിക്കേറ്റത്.

അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ ഇവർ രണ്ടാം നിലയിൽ നിന്ന് ചാടുകയായിരുന്നു. രാത്രി 11 മണിയോടെ അഗ്നിശമന സേന തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

വീടിന്റെ ഒന്നും രണ്ടും നിലകളിലെ വീട്ടുപകരണങ്ങളിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് ഡി.എഫ്.എസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

Tags:    
News Summary - The house caught fire; Those who jumped from the second floor to escape were seriously injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.