ന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയിൽ കോവിഡ് ബാധിക്കാത്ത വീടുകളില്ലെന്ന് ഡൽഹി സർക്കാർ സമർപ്പിച്ച സീറോ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഹൈകോടതി അഭിപ്രായപ്പെട്ടു. ഡൽഹിയിൽ നാലിൽ ഒരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ സമർപ്പിച്ച സർവേ റിപ്പോർട്ടിലുള്ളത്. ഒക്ടോബർ 15 മുതൽ 21 വരെ കാലയളവിൽ നടത്തിയ നാലാം ഘട്ട സർവേ റിപ്പോർട്ടാണ് സർക്കാർ സമർപ്പിച്ചത്. 5,015 പേരിൽ നടത്തിയ സർവേയിൽ 25.5 ശതമാനം ആളുകളിലും ൈവറസിനെതിരായ ആൻറിബോഡി കണ്ടെത്തി. സ്ത്രീകളിലാണ് കൂടുതൽ (26.1 ശതമാനം). പുരുഷന്മാരില് 25.06 ശതമാനമാണ് ആൻറിബോഡി സാന്നിധ്യം.
മധ്യഡൽഹിയിൽ സ്ഥിതി രൂക്ഷമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവിടെ പരിശോധിച്ച സാമ്പിളുകളിൽ 49.48 ശതമാനം പേർക്കും ആൻറിബോഡി കണ്ടെത്തി. സംസ്ഥാനത്ത് സെപ്റ്റംബറിൽ നടത്തിയ മൂന്നാംഘട്ട സർവേയിൽ 25.1 ശതമാനം ആളുകളിലായിരുന്നു ആൻറിബോഡി കണ്ടെത്തിയത്. സ്ഥിതി ഇത്രയും വഷളായിട്ടും കോവിഡ് നിയന്ത്രണങ്ങളില്‍ എന്തുകൊണ്ടാണ് ഇളവുകള്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു.
ഡൽഹിയിൽ പ്രതിദിന കോവിഡ് നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. 8,000ത്തിനു മുകളിൽ കേസുകളാണ് കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.