എം. ​പ്ര​കാ​ശ്, മീ​ന​

കുടകിൽ കൊലപ്പെട്ട 16കാരിയുടെ തല കണ്ടെത്തി; തല മരക്കൊമ്പിൽ കൊളുത്തിയ നിലയിൽ

മംഗളൂരു: കുടക് ജില്ലയിലെ സോമവർപേട്ടയിൽ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ 16കാരിയുടെ തല കണ്ടെത്തി. അറുത്തു മാറ്റിയ യു.എസ്. മീനയുടെ തല പ്രതി അക്രമം നടന്ന സ്ഥലത്തു നിന്ന് 300 മീറ്റർ അകലെ മരക്കൊമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതി കെ. പ്രകാശിനൊപ്പം തെളിവെടുപ്പ് നടത്തിയ പൊലീസ് സംഘമാണ് തല കണ്ടെത്തിയത്. 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ സോമവാർപേട്ട ടൗണിൽ നിന്നാണ് അറസ്റ്റിലായത്.

സുർലബ്ബി ഗവ. ഹൈസ്കൂളിൽ നിന്ന് പരീക്ഷ എഴുതി വിജയിച്ച കുട്ടി ഫലം പ്രഖ്യാപിച്ച വ്യാഴാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. മീന 365ൽ 314 മാർക്ക് നേടിയിരുന്നു. കുടുംബം ഈ വിജയം ആഘോഷിക്കുന്നതിനിടെ രാത്രി വീട്ടിൽ എത്തിയ യുവാവ് മീനയുടെ രക്ഷിതാക്കളുമായി വാക്ക്തർക്കത്തിലേർപ്പെട്ടു. മീനയെ കാട്ടിലേക്ക് കൊണ്ടുപോയി അറുത്തെടുത്ത തലയുമായി സ്ഥലം വിടുകയായിരുന്നു ഇയാൾ. വിവാഹം മുടങ്ങിയതിന്റെ ക്ഷോഭമാണ് അക്രമത്തിന് പ്രതിക്ക് പ്രേരണയായതായി പൊലീസ് പറഞ്ഞു.

പ്രകാശും മീനയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ പൊലീസിനൊപ്പം വീട് സന്ദർശിച്ച സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തിയതിനെത്തുടർന്ന് കുട്ടിക്ക് 18 വയസ്സായ ശേഷമേ വിവാഹം നടത്തൂ എന്ന ധാരണയിൽ എത്തി. ഇതറിഞ്ഞായിരുന്നു പ്രതിശ്രുത വരൻ വിവാഹം നേരത്തെ നിശ്ചയിച്ചതു പോലെ നടത്തണമെന്ന് ശഠിച്ചത്. വിവാഹം മടങ്ങിയതിലുള്ള നിരാശയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

Tags:    
News Summary - The head of a 16-year-old girl who was murdered in Kodagu was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.