ബംഗളൂരു: ബംഗളൂരുവിലെ മഹാദേവപുരത്തുവെച്ച് ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയോടിയ നവവരന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രണ്ടാഴ്ചയിലേറെയായി നവവരനെ തേടിയുള്ള തിരച്ചിൽ ഫലം കാണാതെ വന്നതിനെ തുടർന്ന് മാർച്ച് അഞ്ചിന് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
ഫെബ്രുവരി 16ന് നവവധുവിനോടൊപ്പം ദേവാലയത്തില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ വരൻ കാറില്‍നിന്നും ഇറങ്ങിയോടുകയായിരുന്നു. ഭര്‍ത്താവിന്റെ പിന്നാലെ ഭാര്യയും ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. രണ്ടാഴ്ചയോളം ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയിട്ടും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
മുന്‍കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭര്‍ത്താവ് ഏറെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി നവവധു മൊഴി നൽകിയിട്ടുണ്ട്. വിവാഹചടങ്ങ് കഴിഞ്ഞയുടന്‍ ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞതായും യുവതി വ്യക്തമാക്കി. എന്നാല്‍ ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് കാറില്‍നിന്ന് ഇറങ്ങിയോടിയതെന്നും വരൻ നേരത്തെ ആത്മഹത്യാപ്രവണത കാണിച്ചിരുന്നതായും യുവതി പറയുന്നു. ഭര്‍ത്താവ് സുരക്ഷിതനായി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് യുവതിയും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.