representational image
Posted On
date_range Updated On
date_range കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു
ബംഗളൂരു: ചിക്കമഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. തരിക്കരെ താലൂക്ക് ബസവനഹള്ളി സ്വദേശി ഈരപ്പ (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവസ്ഥലത്തുതന്നെ മരിച്ചു.
ജി.എച്ച്. ശ്രീനിവാസ് എം.എല്‍.എ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കാടിനോട് അടുത്തുനില്‍ക്കുന്ന പ്രദേശമായതിനാല്‍ ഇവിടത്തെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളിറങ്ങുന്നത് പതിവാണ്. നേരത്തേയും പലവട്ടം കര്‍ഷകര്‍ക്കു നേരെ കാട്ടാനയുള്‍പ്പെടെയുള്ളവയുടെ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും മരണം ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.