കാൻസർ ചികിത്സിച്ച് ഭേദപ്പെടുത്തുമെന്ന് വാഗ്ദാനം നൽകി ആയുർവേദ സെന്റർ 15 ലക്ഷം രൂപ പറ്റിച്ചെന്ന് പരാതി

താനെ: കാൻസർ ചികിത്സിച്ചുമാറ്റുമെന്ന് ഉറപ്പു നൽകി ആയുർവേദ സെന്റർ പറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ ജീവനക്കാരൻ പൊലീസിൽ പരാതി നൽകി. റെയിൽവേയിലെ പെയ്ന്ററാണ് പരാതിക്കാരൻ.

കാൻസർ ബാധിതയായ ഭാര്യയെ ചികിത്സിച്ച് രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ആയുർവേദ സെന്റർ തന്റെ കൈയിൽ നിന്ന് 15.22 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. താനെയിലെ നൗപാദ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ചികിത്സ ആരംഭിച്ചത്. എന്നിട്ട് ഇതുവരെയും അവരുടെ അവസ്ഥ മെച്ചപ്പെട്ടിട്ടില്ല. അതിനു ശേഷം ചികിത്സാ സെന്ററിലെ ആളുകൾ തന്നിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും ഇയാൾ പരാതിയിൽ പറയുന്നു.

ആയുർവേദ സെന്ററിലെ രണ്ടുപേർക്കെതിരെ വഞ്ചനക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Thane Man Seeking Cancer's Ayurveda Cure For Wife Duped Of ₹15 Lakh: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.