സ്വന്തം മരണസർട്ടിഫിക്കറ്റ്​ വാങ്ങാനാവശ്യപ്പെട്ട്​ ഫോൺ കോൾ; താനെ കോർപറേഷനെതിരെ 54കാരൻ

താനെ: സ്വന്തം മരണസർട്ടിഫിക്കറ്റ്​ വാങ്ങണമെന്നാവശ്യപ്പെട്ട്​ 54കാരന്​ താനെ മുനിസിപ്പൽ കോർപറേഷനിൽനിന്ന്​ ഫോൺ കോൾ. താനെയിലെ മാൻപട സ്വദേശിയായ ചന്ദ്രശേഖർ ദേശായ്ക്കാണ്​ ദുരനുഭവം.

2020 ആഗസ്​റ്റിൽ ദേശായിക്ക്​ കോവിഡ്​ പോസിറ്റീവായിരുന്നു. തുടർന്ന്​ വീട്ടിൽ ചികിത്സ തുടരുകയും രോഗമുക്തി നേടുകയും ചെയ്​തു. ക്വാറൻറീൻ സമയത്ത്​, ​വിവരങ്ങൾ ​അന്വേഷിച്ച്​ ആരോഗ്യവിഭാഗത്തിൽനിന്ന്​ ഒരു ഫോൺ വിളിയെത്തിയിരുന്നു. പിന്നീട്​ മറ്റു വിവരങ്ങളൊന്നും അന്വേഷിച്ചിരുന്നില്ല.

ഘട്ട്​കോപ്പർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന സ്​കൂളിലെ അധ്യാപകനാണ്​ ദേശായ്​. മാസങ്ങൾക്ക്​ ശേഷം ദേശായ്​ക്ക്​ ഒരു ഫോൺ വിളിയെത്തുകയായിരുന്നു. താനെ മുനിസിപ്പാലിറ്റിയിലെ ആ​രോഗ്യ വിഭാത്തിൽനിന്നാണെന്ന്​ വെളിപ്പെടുത്തിയായിരുന്നു കോൾ. തുടർന്ന്​ ഫോൺ വിളിച്ചയാൾ താനെ മുനിസിപ്പാലിറ്റിയിലെത്തി ചന്ദ്രശേഖർ ദേശായ്​യുടെ മരണ സർട്ടിഫിക്കറ്റ്​ വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

'അവർ ചന്ദ്രശേഖർ ദേശായ്​യുടെ മരണസർട്ടിഫിക്കറ്റ്​ വാങ്ങണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. ഞാൻ തന്നെയാണ്​ അയാൾ എന്നുപറഞ്ഞപ്പോൾ അവർ ആശ്ചര്യപ്പെട്ടു. തുടർന്ന്​ മറ്റാരെങ്കിലും കുടുംബത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നോ എന്നായിരുന്നു അ​ടുത്ത ചോദ്യം' -ദേശായ്​ പറഞ്ഞു.

തുടർന്ന്​ പരാതി നൽകാനായി ദേശായ്​ ​താനെ കോർപറേഷനിലെത്തുകയായിരുന്നു. 'സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ അവർ തെറ്റ്​ അംഗീകരിക്കാൻ തയാറായില്ല. ത​െൻറ മരണം എ.സി.എം.ആറി​െൻറ പട്ടികയിലുണ്ടെന്ന്​ പറഞ്ഞ്​ അവർ ഉത്തരവാദിത്തത്തിൽനിന്ന്​ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. കോർപറേഷൻ അയച്ചുനൽകുന്ന വിവരമല്ലേ ​ഐ.സി.എം.ആറിന്​ ലഭിക്കുകയെന്നായിരുന്നു എ​െൻറ ചോദ്യം. തുടർന്ന്​ തെറ്റു തിരുത്താനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന്​ അവർ ഉറപ്പുനൽകി -ദേശായ്​ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്​ ചെയ്​തതിൽ തെറ്റുപറ്റിയതാകാമെന്നും ഉടൻ തിരുത്തു​മെന്നും താനെ മുനിസിപ്പൽ കോർ​പറേഷൻ പ്രതികരിച്ചു.

Tags:    
News Summary - Thane man receives call from civic body to collect his death certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.