Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; നാലു ഭീകരർ കൊല്ലപ്പെട്ടു
ജമ്മു: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിൽ നാലു ഭീകരർ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ഗുഡ്ഡർ ഗ്രാമത്തിനു സമീപം ദേവ്സർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
സൈന്യത്തിന്‍റെ പട്രോളിങ് സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മേഖലയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെ എത്തിയത്.
ഏറ്റുമുട്ടൽ തുടരുകയാണെന്ന് കുൽഗാം പൊലീസ് സൂപ്രണ്ട് പറഞ്ഞു. മേഖലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് നാലാമത്തെ ഏറ്റുമുട്ടലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.