Posted On
date_range Updated On
date_range കശ്മീർ: നാല് ഭീകരരെ വധിച്ചു, രണ്ട് ജവാന്മാർക്ക് ജീവഹാനി
ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ആക്രമണത്തിൽ രണ്ട് ജവാന്മാരും കൊല്ലപ്പെട്ടു. ജയ്ഷെ മുഹമ്മദ് അംഗങ്ങളാണ് മരിച്ച ഭീകരർ. പ്രദേശത്ത് ഭീകരവാദി സാന്നിധ്യമുണ്ടെന്ന പൊലീസ് അറിയിപ്പിനെ തുടർന്നാണ് സുരക്ഷ സൈന്യം ത്രാലിലെ ലാം വനമേഖലയിൽ പരിശോധനക്കെത്തിയത്.
ഭീകരർ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ശിപായി അജയ്, കോൺസ്റ്റബിൾ ലതീഫ് ഗുജ്റി എന്നിവരാണ് മരിച്ച ജവാന്മാർ. കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള വിശദാംശം അറിവായിട്ടില്ല. ഇതിൽ രണ്ടുപേർ വിദേശികളാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.