Posted On
date_range Updated On
date_range കുപ്വാരയിൽ സൈനിക പട്രോൾ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം
കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയിൽ സൈന്യത്തിെൻറ പട്രോൾ സംഘത്തിനെതിരെ തീവ്രവാദി ആക്രമണം. ഇന്ന് പുലർച്ചെ ഹരിൽ മേഖലയിലാണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കശ്മീരിെല കെർസാൻ മേഖലയിൽ സൈനിക പട്രോൾ വാഹനത്തിനു നേരെ ആക്രമണം നടന്ന് രണ്ട് ദിവസത്തിനുള്ളിലാണ് വീണ്ടും ആക്രമണമുണ്ടാകുന്നത്.
അതേസമയം, അതിർത്തികളിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മിരിെലത്തിയിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി അതിർത്തി പ്രദേശത്തെ ജനജീവിതം കണ്ടു മനസിലാക്കും. ജനങ്ങളുമായി മന്ത്രി സംവദിക്കുകയും ചെയ്യും. കുപ്വാരയിലും മന്ത്രി സന്ദർശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.