Posted On
date_range Updated On
date_range ത്രിപുരയിൽ വർഗീയാക്രമണം; 12 വീടുകളും പള്ളിയും കത്തിച്ചു, നിരോധനാജ്ഞ
അഗർത്തല: ത്രിപുര തലസ്ഥാനമായ അഗർത്തലയിൽ വർഗീയാക്രമണം. തലസ്ഥാന നഗരിയിൽനിന്ന് ഏതാനും കിലോമീറ്റർ മാറി റനീർബസാറിലെ ഒരു കാളിക്ഷേത്രത്തിൽ വിഗ്രഹം തകർക്കപ്പെട്ടുവെന്നാരോപിച്ച് ഒരു സംഘമാളുകൾ മേഖലയിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഞായറാഴ്ച രാവിലെയാണ് വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തിയത്. തുടർന്ന്, തൊട്ടടുത്തുള്ള പള്ളി ആക്രമികൾ അഗ്നിക്കിരയാക്കി. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മേഖലയിലെ 12 വീടുകളും തകർത്തതായാണ് വിവരം.
റനീർബസാറിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ സുരക്ഷയും വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.