പട്ന: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിെൻറ റാലി സ്ഥലത്ത് സ്ഫോടനം നടന്ന സംഭവത്തിൽ 10 പേർ കുറ്റക്കാരാണെന്ന് എൻ.െഎ.എ കോടതി. ഒരാെള കുറ്റമുക്തനുമാക്കി.
11 പേർക്കെതിരെ കുറ്റപത്രം നൽകിയ കേസിൽ എൻ.െഎ.എ സ്പെഷൽ ജഡ്ജി ഗുർവീന്ദർ മെർഹോത്രയാണ് കുറ്റക്കാരെ കണ്ടെത്തിയത്. ശിക്ഷ നവംബർ ഒന്നിന് പ്രഖ്യാപിക്കും.
ഇംതിയാസ് അൻസാരി, മുജീബുല്ലാഹ്, ഹൈദർ അലി, ഫിറോസ് അസ്ലം, ഉമർ അൻസാരി, ഇഫ്തിഖാർ, അഹമ്മദ് ഹുസൈൻ, ഉമൈർ സിദ്ദീഖി, അസറുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരെന്ന് വിധിച്ചത്.
ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവൈനൽ കോടതിയിലാണ് കേസ് നടക്കുന്നത്. ഫഖ്റുദ്ദീനെയാണ് കുറ്റമുക്തനാക്കിയത്. 2013 ഒക്ടോബർ 27ന് പട്നയിലെ ഗാന്ധി മൈതാനിൽ ബി.ജെ.പി പരിപാടിയിലാണ് സ്ഫോടനം നടന്നത്. ആൾത്തിരക്കിൽ ആറു പേർ മരണപ്പെട്ടിരുന്നു. സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും ഇന്ത്യൻ മുജാഹിദീനെയായിരുന്നു സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.